വണ്ടിപ്പെരിയാര്‍: ദേശീയപാതയോരത്ത് സ്‌കൂളിന് സമീപം തമിഴ് സിനിമാ ഷൂട്ടിംഗ് സൈറ്റിലെ ഭക്ഷണമാലിന്യം കൊണ്ടുവന്ന് തള്ളിയത് കയ്യോടെ പിടികൂടി പഞ്ചായത്ത് അധികൃതര്‍. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്.
വണ്ടിപ്പെരിയാര്‍ ടൗണിനടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ദേശീയപാതയോരത്ത് ആണ് മാലിന്യം തള്ളിയത്. ഏതാനും ദിവസമായി ഇവിടെ ഷൂട്ടിംഗ് നടന്നുവരുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈ സൈറ്റില്‍ നല്‍കിയ ഭക്ഷണത്തിന്റെ അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവശിഷ്ടമാണ് ചാക്കില്‍ക്കെട്ടി തള്ളിയത്.
മാലിന്യം കൊണ്ടുവന്ന പിക്കപ്പ് ജീപ്പും ഡ്രൈവറെയും തൊഴിലാളികളെയും പൊലീസില്‍ ഏല്‍പ്പിച്ചു. വാഹനമുടമയ്ക്ക് 5000 രൂപ പിഴയിടുകയും ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
