മലപ്പുറം: സിപിഎം പിബി അംഗം എ വിജയരാഘവനെതിരെ രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്. സേവ് സിപിഎം എന്ന പേരിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വർഗീയ വാദികളെ കൂട്ടു പിടിച്ചു പാർട്ടിയെ വിറ്റു കാശാക്കിയ വിജയരാഘവനല്ലേ ശരിക്കും പരനാറിയെന്നാണ് ഫ്ലെക്സ് ബോർഡിലുള്ളത്.
വിജയരാഘവനോടല്ലേ കടക്കു പുറത്ത് എന്ന് പറയേണ്ടതെന്നും ബോർഡിൽ പരാമർശമുണ്ട്.
എസ്ഡിപിഐ നേതാവിനൊപ്പമുള്ള വിജയരാഘവന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ബോർഡ് ഉയർന്നത്.
സിറ്റി ജംഗ്ഷൻ, താഴെപ്പാലം എന്നിവിടങ്ങളിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
