ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം: അഞ്ച് പേര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

AUGUST 10, 2025, 6:08 AM

തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. 

പരിക്കേറ്റവരില്‍ രണ്ട് പേര്‍ ഓട്ടോ ഡ്രൈവര്‍മാരും രണ്ട് പേര്‍ കാല്‍നടയാത്രക്കാരുമാണ്. ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന്‍ (50), ആയിരുപാറ സ്വദേശി കുമാര്‍ (42), അഴീക്കോട് സ്വദേശി ഷാഫി (40) എന്നിവര്‍ക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ കയറാനെത്തിയ ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. 

അമിത വേഗത്തിലെത്തിയ കാര്‍ ആളുകളേയും ഓട്ടോറിക്ഷകളും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും ശരീരത്തില്‍ ഒടിവുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ശ്രുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വട്ടിയൂര്‍ക്കാവ് സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുണ്ട്. ഒപ്പം ഇയാളുടെ അമ്മാവനാണ് കാറില്‍ ഉണ്ടായിരുന്നത്. ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതാകാം അപകടകാരണമെന്ന് സ്ഥലത്തെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അജിത് കുമാര്‍ അറിയിച്ചു. ഡ്രൈവിങ് പരിശീലനത്തിനിടെയാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam