കോഴിക്കോട്: ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങി മരിച്ചു. ബാലുശ്ശേരി കരിയാത്തുംപാറയിലെ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് സംഭവം. ഇന്നലെ വൈകീട്ട് 3.30 നാണ് അപകടമുണ്ടായത്.
ഫറോഖ് ചുങ്കം സ്വദേശി അബ്‌റാറയാണ് മരിച്ചത്. കെ ടി അഹമ്മദിന്റെയും നസീമയുടെ മകളാണ്.
ബന്ധുക്കള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു. കുട്ടി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് മറ്റ് കുട്ടികള്‍ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
