കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം; കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് റിപ്പോർട്ട്

JULY 10, 2025, 12:30 AM

കോഴിക്കോട്: തീപിടുത്തമുണ്ടായ കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഎംഎസ്എസ്‌വൈ കെട്ടിടനിര്‍മ്മാണത്തില്‍ ഗുരുതര പിഴവുണ്ടെന്ന കണ്ടെത്തലുമായി പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ മാത്രം 177 നിര്‍മാണപ്പിഴവുകള്‍ കണ്ടെത്തി എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം തീയും പുകയും പടരുന്നത് നിയന്ത്രിക്കാനായി സ്ഥാപിച്ച ഫയര്‍ ഡാംപര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും യുപിഎസും ബാറ്ററികളും സ്വിച്ചുകളും പാനലുകളും സ്ഥാപിച്ചതില്‍ പിഴവുണ്ടെന്നും യുപിഎസും ബാറ്ററിയും സ്ഥാപിച്ചത് ഇടുങ്ങിയ മുറികളിലാണ് അവിടെ ആവശ്യത്തിന് വായു സഞ്ചാരമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതുപോലെ തന്നെ താപനില സുരക്ഷിതമായി ക്രമീകരിക്കാനുളള കൂളിംഗ് സംവിധാനമില്ലെന്നും ഫാന്‍ കോയില്‍ യൂണിറ്റ് യുപിഎസിന്റെ തൊട്ടുമുകളിലാണ് സ്ഥാപിച്ചതെന്നും ഇതില്‍ നിന്ന് വെളളം ചോർന്ന് യുപിഎസിലേക്ക് വീണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

എന്നാൽ മെയ് രണ്ടിനും മെയ് ഏഴിനും തീപ്പിടുത്തമുണ്ടായതിനു ശേഷം മെയ് 18-ന് നടത്തിയ പരിശോധനയിലാണ് അന്ന് ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഇലക്ട്രിക്കല്‍ വിഭാഗം കണ്ടെത്തി വീണ്ടും റിപ്പോര്‍ട്ട് കൊടുത്തത്. തീപിടുത്തമുണ്ടായി രണ്ടുമാസം കഴിഞ്ഞിട്ടും അവിടെ പണികളൊന്നും നടക്കുന്നില്ല എന്നും ആരോപണം ഉയരുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam