കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ഓണവില്‍പനയ്ക്ക് എത്തിച്ച മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു

AUGUST 30, 2025, 1:08 AM

കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂര്‍ ടൗണിലുള്ള പൊന്നൂസ് ഫാന്‍സി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്. കട പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 12.30 ഓടെയാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്.

ഫാന്‍സി സ്റ്റോറിന്റെ പുറകുവശത്തെ ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്. ഓണ കച്ചവടത്തിനായി 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഗോഡൗണില്‍ ശേഖരിച്ചിരുന്നു. തീപിടുത്തതില്‍ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.

തീ പിടിച്ച കെട്ടിടത്തിനോട് ചേര്‍ന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് തീ കെടുത്തിയത്.

vachakam
vachakam
vachakam

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam