കൊച്ചി: കാനഡയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആൻറണി (39) ആണ് മരിച്ചത്.
കഴിഞ്ഞ 5 മുതൽ ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു ഫിന്റോയെ കാണാതായത്.
കാറിനുള്ളിൽ നിന്നാണ് ഫിന്റോയുടെ മൃതദേഹം കണ്ടെത്തിയത്. ഫിന്റോ ആന്റണിയെ കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോർട്ട് ചെയ്തത്. കാണാതായ വാർത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളിൽ നൽകിയിരുന്നു.
12 വർഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്യുകയായിരുന്നു. 6 മാസമായി ഭാര്യയും 2 കുട്ടികളും കൂടെയുണ്ട്. മൊബൈൽ ഫോൺ വീട്ടിലുണ്ട്. നീലീശ്വരം സ്വദേശിനി ധന്യയാണു ഭാര്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്