കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതായി റിപ്പോർട്ട്. ആവശ്യമെങ്കിൽ സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറിയിച്ചത്.
അതേസമയം മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ നടന്‍ സൗബിന്‍ ഷാഹിറിനെയും പിതാവ് ബാബു ഷാഹിറിനെയും കൊച്ചി മരട് പൊലീസാണ് ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യലിനായി സൗബിനും പിതാവും ഇവരുടെ ബിസിനസ് പങ്കാളി ഷോണ്‍ ആന്‍റണിയും സ്റ്റേഷനില്‍ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
