സാമ്പത്തിക പ്രതിസന്ധി: ട്രാവന്‍കൂര്‍ സിമന്റ്സിന്റെ ഭൂമി വില്‍ക്കാന്‍ വിദേശ പത്രത്തില്‍ പരസ്യം

JANUARY 15, 2024, 2:41 PM

തിരുവനന്തപുരം: നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സിന്റെ സ്ഥലം വില്‍ക്കാന്‍ വിദേശ പത്രത്തില്‍ പരസ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കാക്കനാടുള്ള സ്ഥലമാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 2.79 ഏക്കര്‍ സ്ഥലത്തിന്റെ വില്‍പനയക്ക് ആഗോള ഇ-ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ഗള്‍ഫ് ന്യൂസില്‍ അടക്കമാണ് നല്‍കിയിരിക്കുന്നത്.  

ഈ മാസം 29 വരെയാണ് ടെന്‍ഡര്‍ സമയം. വിദേശ മലയാളികളെയും റിയല്‍ എസ്റ്റേറ്റ് കമ്പനികളേയും ലക്ഷ്യമിട്ടാണ് പരസ്യം. സ്ഥലം വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍പ് മന്ത്രി സഭാ തീരുമാനിച്ചെങ്കിലും വാങ്ങാന്‍ ആരും വന്നിരുന്നില്ല. പരമാവധി തുകയ്ക്ക് വില്‍പന നടത്താനായാണ് വിദേശ പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

പരസ്യം സംബന്ധിച്ച് ചോദ്യം ഉയര്‍ന്നതോടെ ദേശീയ ദിനപത്രത്തിലും പരസ്യം നല്‍കിയെന്നായിരുന്നു മാനേജ്മെന്റിന്റെ വിശദീകരണം. പാട്ടം, നികുതി, വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്. വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കാനുള്ള പണം പോലും കമ്പനി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ എട്ട് കോടിയിലധികം നല്‍കാനുണ്ടെന്നാണ് സൂചന. ഒടുവില്‍ ആനുകൂല്യങ്ങള്‍ക്കായി മുന്‍ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്ഥലം വിറ്റ് കുടിശിക നല്‍കാമെന്ന് കമ്പനി സത്യവാങ് മൂലം നല്‍കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam