തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിൽ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജിഎസ്ടി പരിഷ്കരണം നടത്തിയത് പഠിക്കാതെയാണ്. ഇതുവഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും ധനമന്ത്രി പറഞ്ഞു.
ഇത് എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ല. നികുതി കുറച്ചത് നല്ലതാണ്. എന്നാൽ ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുമോയെന്നതിൽ ആശങ്കയുണ്ട്. പരിഷ്കരണത്തിൽ സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചതാണെന്നും ധനമന്ത്രി പറഞ്ഞു.
സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുള്ള ജിഎസ്ടി പരിഷ്‌കരണം നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. സേവന നികുതി നടപ്പാക്കിയ ശേഷമുള്ള നിർണായക പരിഷ്ടകരണമാണ് നടപ്പിലാക്കുന്നത്.
2016 ൽ GST നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതുപ്രകാരം 5, 12, 18, 2 എന്നിങ്ങനെ നികുതി സ്ലാബുകളിലുണ്ടായിരുന്നത് അഞ്ചുശമാനം 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുങ്ങും. നേരത്തെ 12 ശതമാനവും 28 ശതമാനവും നികുതി ചുമത്തിയിരുന്ന ഇനങ്ങളെല്ലാം 5, 18 സ്ലാബിന് കീഴിൽ വരും.
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതാണ് ഏറ്റവും പ്രധാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
