അസിസ്റ്റന്റ് കളക്ടർ ഡോ. മോഹന പ്രിയ ഐ. എ. എസ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: യെനപ്പോയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് മർകസ് നോളജ് സിറ്റിയിലെ ഫെസ് ഇൻ സ്‌കൂൾ ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നടത്തി വരുന്ന ഹോസ്പിറ്റലിറ്റി ഡിഗ്രി കോഴ്‌സിലെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഇന്ന് (വ്യാഴം).
കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ ഫെസ് ഇൻ ഹോട്ടൽ കൺവെൻഷൻ സെന്ററിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ഡോ. മോഹന പ്രിയ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ബിരുദദാന പ്രഭാഷണം നടത്തും. പുതിയ കോഴ്‌സുകളുടെ പ്രഖ്യാപനം മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുൽ സലാം മുഹമ്മദ് നിർവഹിക്കും.
ഫെസ് ഇൻ മാനേജിംഗ് ഡയറക്ടർ എം.കെ ശൗക്കത്ത് അലി, അഡ്വ. തൻവീർ ഉമർ, മുഹമ്മദ് ഫസൽ, സഫ്വാൻ എൻ.ടി, ഡോ. നിസാം റഹ്മാൻ, ഡോ. അമീർ ഹസ്സൻ, യേനെപ്പോയ സർവകലാശാല ഹോസ്പിറ്റലിറ്റി സയൻസ് വിഭാഗം തലവൻ മെർവിൻ ജെയ്‌സൺ വാസ്, മുഹമ്മദ് റിയാസ്, മുഹമ്മദ് സർഫറാസ്, പ്രവീൺ ചിറയത്ത് തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ മികച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്