ആഡംബര കാര്‍ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്

OCTOBER 10, 2025, 7:06 PM

തിരുവനന്തപുരം: ആഡംബര കാര്‍ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്.ഗുരുതരമായി പരുക്കേറ്റ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.പിതാവ് വിനയാനന്ദിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

ആഡംബര കാര്‍ വാങ്ങണമെന്ന് കുറച്ചു ദിവസങ്ങളായി ഹൃത്വിക്ക് പിതാവിനോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു.കാര്‍ വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇപ്പോള്‍ ഇല്ലെന്ന് വിനയാനന്ദന്‍ പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാന്‍ ഹൃത്വിക്ക് തയാറായില്ല. ഇതേച്ചൊല്ലി ഉണ്ടായ വഴക്കിനിടെ ഇയാള്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചു.ഇതു ചെറുക്കുന്നതിനിടെയാണ് പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്കടിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam