പാലക്കാട്: പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന് വെട്ടിക്കൊന്നു. മകന് സിജിലിനെ (33) യാണ് അച്ഛന് ശിവന്‍കുട്ടി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്. അച്ഛന് ശിവന്‍കുട്ടി ഒളിവിലാണ്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്നം തുടങ്ങിയത്. ഏഴരയോടെ ശിവന്‍കുട്ടി മകനെ കൊലപ്പെടുത്തുകയായിരുന്നു. കത്തി ഉപയോഗിച്ചാണ് വെട്ടിയത്. സിജിലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സിജിലിനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ശിവന്‍കുട്ടി ഒളിവില്‍ പോയി. പാലക്കാട് നോര്‍ത്ത് പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്