പാലക്കാട്: സംസ്ഥാനത്ത് വീണ്ടുമൊരു കർഷക ആത്മഹത്യ! പാലക്കാട് അട്ടപ്പാടിയിൽ വില്ലേജ് ഓഫീസിൽ നിന്നും തണ്ടപ്പേര് ലഭിക്കാത്തതിനെത്തുടർന്ന് കർഷകൻ ജീവനൊടുക്കി.
കാവുണ്ടിക്കൽ സ്വദേശി കൃഷ്ണസ്വാമിയാണ് (52) കൃഷിസ്ഥലത്ത് ജീവനൊടുക്കിയത്.
വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജിൽ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു.
അതേസമയം, കൃഷ്ണസ്വാമിയുടെ സ്ഥലത്തിന്റെ അതേ പേരിൽ മറ്റാരോ തണ്ടപ്പേര് സ്വീകരിച്ചിരുന്നു. ഇതുകൊണ്ടാണ് കൃഷ്ണസ്വാമിക്ക് തണ്ടപ്പേര് ലഭിക്കാത്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്