തിരുവനന്തപുരം: ചുമ മരുന്നു കഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ചതിന് പിന്നാലെ സംസ്ഥാനത്തും നിരീക്ഷണം നടത്താൻ ആരോഗ്യവകുപ്പ് നിർദേശം.
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രം നിരോധിച്ച ഒരു മരുന്നു പോലും സംസ്ഥാനത്ത് വിൽപ്പന നടത്തുന്നില്ല എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മരണമുണ്ടായ സംസ്ഥാനങ്ങളിലെ സാഹചര്യം നിരീക്ഷിക്കണമെന്ന് കെഎംഎസ്‌സിഎൽന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.
കേന്ദ്ര ലബോറട്ടറിയിൽ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തിയ മരുന്നുകൾ മാത്രമാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നതെന്നും കൃത്യമായ പ്രോട്ടോകോൾ പാലിച്ചാണ് മരുന്ന് വിതരണം നടത്തുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
