തൃശൂർ: മാടക്കത്തറയിലെ വൈദ്യുതി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായതായി റിപ്പോർട്ട്. പൊട്ടിത്തെറിയെ തുടർന്ന് തൃശൂരിൽ വൈദ്യുതിബന്ധം തകരാറിലായി. പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം രാത്രി ഏഴര മണിയോടെയാണ് സബ് സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായത്. തൃശൂർ കോർപറേഷനാണ് നഗരസഭ പരിധിയിൽ വൈദ്യുതിവിതരണം നടത്തുന്നത്. അതിനാൽ തന്നെ തൃശൂർ നഗരത്തിലും തൊട്ടടുത്ത് ഒല്ലൂരിലും വൈദ്യുതി നിലച്ചു എന്നാണ് ലഭിക്കുന്ന വിവരം. ചിലയിടങ്ങളിൽ ഇതിനിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും പൂർണതോതിൽ വൈദ്യുതിവിതരണം ആരംഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
