പ്രധാനമന്ത്രി മോദിയുടെ തൃശൂർ സന്ദർശനത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള എന്തെങ്കിലും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എൽഡിഎഫ് കൺവീനറുടെ പ്രതികരണം.
ഒരു രാജ്യത്തെ പ്രധാനമന്ത്രി ആ രാജ്യത്തെ ഒരു സംസ്ഥാനം സന്ദർശിക്കുമ്പോൾ കുറേ കൂടി ഫെഡറൽ തത്വങ്ങൾക്ക് അനുകൂലമായി നിൽക്കേണ്ടതാണ്.
എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇന്നത്തെ പത്രത്താളുകൾ പരിശോധിച്ചാൽ ഔചിത്യമില്ലാതെയാണ് കാര്യങ്ങൾ പറഞ്ഞതെന്നാണ് മനസ്സിലാകുന്നതെന്ന് ജയരാജൻ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്