തിരുവനന്തപുരം: മുൻ പിണറായി വിജയൻ സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ-ഫോൺ സേവനവുമായി ബന്ധപ്പെട്ട് പുതിയ നിർദേശം. കെ-ഫോൺ കണക്ഷൻ തുടർന്നും ആവശ്യമുണ്ടോയെന്ന് സ്കൂളുകൾ അറിയിക്കണമെന്നും, സേവനം തുടരുന്നവർ ബിൽ തുക സ്വയം വഹിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
ഇക്കാര്യം വ്യക്തമാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉപവിദ്യാഭ്യാസ ഡയറക്ടർമാർക്ക് കത്ത് അയച്ചത്.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 6,000-ത്തിലധികം സ്കൂളുകളിലാണ് നിലവിൽ കെ-ഫോൺ കണക്ഷൻ ഉപയോഗിക്കുന്നത്. എന്നാൽ കെ-ഫോൺ സേവനം ഒരു ഓഫീസിനും സൗജന്യമായി നൽകിയിട്ടില്ലെന്നും, ഇതുവരെ സ്കൂളുകളിൽ നിന്ന് ബിൽ തുക ലഭിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ കെ-ഫോൺ കണക്ഷനുകളുടെ കാലാവധി പുതുക്കുന്നതിനായി സ്കൂളുകൾ സേവനം തുടരേണ്ടതുണ്ടോ എന്ന് കെ-ഫോണിനെ അറിയിക്കണം. സേവനം തുടരാൻ താൽപര്യമുള്ള സ്കൂളുകൾ ബിൽ തുക സ്വന്തം ഫണ്ടിൽ നിന്ന് അടയ്ക്കണമെന്നും, അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
