'സൗജന്യ യാത്രയെ കുറിച്ച് ജീവനക്കാർക്ക് ആശങ്ക വേണ്ട, കെഎസ്ആർടിസിയുടെ നഷ്ടം പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്': സി.പി. ജോൺ

JUNE 8, 2026, 12:57 AM

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ കെഎസ്ആർടിസി യാത്ര ജൂൺ 15ന് തന്നെ നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.പത്താം തീയതി നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സൗജന്യ യാത്രയെ കുറിച്ച് ജീവനക്കാർക്ക് ആശങ്ക വേണ്ട. കെഎസ്ആർടിസിയുടെ നഷ്ടം പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഓർഡിനറിയിൽ സൗജന്യ യാത്ര നടപ്പിലാക്കിയാൽ വർഷം 712 കോടി വേണ്ടി വരും. മൊത്തം ബസുകളിലാണെങ്കിൽ 1300 കോടിയുടെ ചെലവാണ് വരുകയെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാക്കിയാൽ യാത്രക്കാരിൽ വലിയ രീതിയിൽ വർധനവ് ഉണ്ടാവുമെന്ന ചോദ്യത്തോട് എല്ലാം പറയാമെന്നാണ് മന്ത്രി പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam