ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന കേസ്: കൃഷ്ണ കുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യപേക്ഷ 18 ലേക്ക് മാറ്റി

JUNE 13, 2025, 1:32 AM

തിരുവനന്തപുരം : ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയയുടെയും മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റിയതായി റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നൊക്കെയാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിൽ പറയുന്നത്.

അതേസമയം ഈ പരാതി സത്യമല്ലെന്നും ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും തെളിയിക്കുന്ന രീതിയിലുള്ള സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജീവനക്കാരികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല. ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത്  എന്നും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി എന്ന ബൂട്ടീക്കിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായ ഇവർ പരാതി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam