പത്തനംതിട്ട: ബവ്റിജസ് കോർപറേഷന്റെ കൂടൽ മദ്യവിൽപന ശാലയിൽനിന്ന് 81 ലക്ഷം രൂപ തിരിമറി നടത്തിയ സംഭവത്തിൽ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ക്ലാർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിനെതിരെയാണു പൊലീസ് കേസെടുത്തത്.
കേസെടുത്തതിന് പിന്നാലെ ഏഴ് ജീവനക്കാര്‍ക്കെതിരെ കൂടി നടപടി വന്നിരിക്കുകയാണ്. ഔട്ട്ലറ്റ് മാനേജര്‍ കൃഷ്ണ കുമാര്‍, ശൂരനാട് സ്വദേശിയും എല്‍ഡി ക്ലാര്‍ക്കുമായ അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തു. അതേസമയം അരവിന്ദൻ ഒളിവില്‍ പോയതാണ് വിവരം.
പണം നഷ്ടമായെന്നു മാനേജരാണ് പരാതി നല്‍കിയത്. കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ലഭിച്ച ദിവസ വരുമാനത്തിൽനിന്നു പലപ്പോഴായി വക മാറ്റിയാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയത്.
ആറ് മാസത്തിനു ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെ അരവിന്ദ് മുങ്ങിയതായാണ് വിവരം. മദ്യവിൽപന ശാലയിൽ നിന്നു ദിവസവും ലഭിക്കുന്ന തുക കെട്ടിവച്ചു സ്‌ലിപ് എഴുതിയ ശേഷം പിറ്റേന്നു രാവിലെയാണു ബാങ്കിൽ അടയ്ക്കുന്നത്.
ബാങ്കിൽ അടയ്ക്കുന്ന സ്‌ലിപ്പിൽ തുക കുറച്ച് എഴുതിയ ശേഷം ആ തുകയാണു നിക്ഷേപിച്ചിരുന്നത്. ബാക്കി തുക ജീവനക്കാരൻ കൈക്കലാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്