തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂരമർദനം. ഉത്തർപ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മർദനമേറ്റത്. തൃശൂർ ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ഡ്രൈവറാണ് ജീവനക്കാരനെ മർദിച്ചത്. ശനിയാഴ്ച രാത്രി 11.30 നാണ് സംഭവമുണ്ടായത്.
ലോറിയിലെ ഫാസ്‌ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം നീക്കിയിടാൻ ജീവനക്കാരൻ പറഞ്ഞതാണ് ലോറി ഡ്രൈവറെ പ്രകോപിപ്പിച്ചത്. തുടർന്ന് ടോൾ ബൂത്തിനുള്ളിൽ അതിക്രമിച്ച് കയറി പപ്പു കുമാറിനെ മർദിക്കുകയായിരുന്നു. മുഖത്തും കഴുത്തിലുമാണ് പപ്പു കുമാറിന് അടിയേറ്റത്.
പപ്പു കുമാറിന്‍റെ പരാതിയിൽ പുതുക്കാട് പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചേർപ്പ് സ്വദേശിയാണ് പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്