ഷൊർണൂർ : യാത്രക്കാരന്റെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ.പാർട്രികാർ മനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്.
തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്സ്പ്രസിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.മുംബൈയിൽ നിന്നാണ് അഭിഷേക് ബാബു സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചത്.രാത്രി കയ്യിൽ കരുതിയ വെള്ളം തീർന്നപ്പോഴാണ് പാൻട്രികാറിലേക്ക് യുവാക്കൾ എത്തുന്നത്.യുവാക്കൾ 200 രൂപ നൽകിയപ്പോൾ 15 രൂപ കൊണ്ട് വരാൻ ജീവനകാരൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യുവാക്കളും പാൻട്രികാർ ജീവനക്കാരും തമ്മിൽ തർക്കമായി.
ഇത് കഴിഞ്ഞ് സീറ്റിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തർക്കത്തിനിടെ പാൻട്രികാറിനകത്ത് യുവാക്കളിൽ ഒരാളുടെ കണ്ണടയും തൊപ്പിയും മറന്നു വച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. വീണ്ടും അതെടുക്കാനായി ഇവർ പാൻട്രിയിൽ എത്തി.രാവിലെ തരാം എന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വെള്ളിയാഴിച്ച രാവിലെ 10 മണിയോടെ വീണ്ടും കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് ചെന്നപ്പോൾ പാൻട്രികാർ ജീവനക്കാരനായ രാഗേവേന്ദ്ര സിങ്ങ് ബക്കറ്റിൽ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിൻ്റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് മൊഴി നൽകിയത്.ഉടൻ യുവാക്കൾ സംഭവം റെയിൽവേ പൊലീസിനെ വിളിച്ച് അറിയിച്ചു.തുടർന്ന് ട്രെയിൻ തൃശൂർ എത്തിയപ്പോൾ പാൻട്രികാർ ജീവനക്കാരനെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു.
മുതുകിനും, കാലിനും പൊള്ളലേറ്റേ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയിൽവേ പൊലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
