തൃശൂർ: ഉത്സവത്തിനിടെ ആനയെ നിർത്തുന്നത് സംബന്ധിച്ച തർക്കം കൂട്ടയടിയിൽ കലാശിച്ചു. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്.
അടിപിടി മണിക്കൂറുകളോളം നീണ്ടു. പൊലീസ് എത്തി ലാത്തി വീശിയ ശേഷമാണ് സംഘർഷം അവസാനിച്ചത്.
ചിറയ്ക്കൽ കാളിദാസൻ, തൃക്കടവൂർ ശിവരാജ് എന്നി ആനകളെ നിർത്തുന്നത് സംബന്ധിച്ചാണ് തർക്കം ഉണ്ടായത്. ശിവരാജിനെ മാറ്റി കാളിദാസിനെ നിർത്തണമെന്ന് പറഞ്ഞാണ് വാക്കേറ്റം ഉണ്ടായത്.
ബാരിക്കേഡുകൾ കടന്ന് ആനയുടെ ചുവട്ടിലെത്തിയാണ് വാക്കേറ്റം ഉണ്ടായത്. പിന്നാലെ പൊലീസ് ഇടപെട്ട് ലാത്തി വീശിയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്