തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: പി.എം. നിയാസിനെ തള്ളി സണ്ണി ജോസഫ്

JULY 6, 2026, 1:18 AM

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച  പി.എം. നിയാസിനെ തള്ളി സണ്ണി ജോസഫ് രംഗത്ത്. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ അവിടെത്തന്നെ പറയണമെന്നും, ഇത്തരം വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ശേഷാദ്രിനാഥന് സംഘപരിവാർ പശ്ചാത്തലമുണ്ടെന്നും, ഈ നിയമനത്തിലൂടെ യുഡിഎഫിന് വലിയ രാഷ്ട്രീയ വില നൽകേണ്ടിവരുമെന്നുമായിരുന്നു പി.എം. നിയാസ് ഉന്നയിച്ച വിമർശനം.സണ്ണി ജോസഫ് നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചത്.

അതേസമയം, കെപിസിസി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയിട്ടില്ലെന്നാണ് പി.എം. നിയാസിന്റെ വിശദീകരണം. പാർട്ടി വേദികളിൽ വിഷയം ചർച്ച ചെയ്യാത്തതിനാലാണ് തന്റെ കത്ത് വാർത്തയായതിന് പിന്നാലെ പ്രതികരിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിന് ഇ-മെയിൽ വഴിയും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും പരാതി നൽകിയിരുന്നുവെന്ന് നിയാസ് വ്യക്തമാക്കി. പരാതിയുടെ പകർപ്പുകൾ മുഖ്യമന്ത്രി, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിൽ ഉന്നയിച്ച വിഷയം പിന്നീട് മാധ്യമങ്ങളിൽ വാർത്തയായതും, അതിനെ തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പ്രതികരിച്ചതുമാണ് താൻ വിശദീകരണം നൽകാൻ കാരണമായതെന്ന് നിയാസ് പറഞ്ഞു. താൻ ഉന്നയിച്ച ആരോപണത്തെ മറ്റൊരു രീതിയിൽ അവതരിപ്പിച്ച് മോശക്കാരനാക്കാൻ ശ്രമിച്ചപ്പോഴാണ് മാധ്യമങ്ങളോട് സംസാരിക്കേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam