മുതുകുളം: ആലപ്പുഴ മുതുകുളത്ത് തനിച്ച് താമസിച്ചിരുന്ന വയോധികയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുകുളം തെക്ക് സാധുപുരത്ത് തെക്കതില്‍ തങ്കമ്മ (80) ആണ് മരിച്ചത്. ക്രൂരമായ കൊലപാതകമാണെന്ന സൂചന നല്‍കി, കൈകാലുകള്‍ ബന്ധിച്ചും കഴുത്തില്‍ കല്ലുകെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ വളകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തങ്കമ്മയെ പ്രദേശത്ത് നിന്ന് കാണാതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കീരിക്കാട് ജെട്ടിക്ക് സമീപം കായലില്‍ മണല്‍വാരലിന് ഇറങ്ങിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് കനകക്കുന്ന് ജെട്ടിക്ക് സമീപത്തേക്ക് ഒഴുക്കില്‍പ്പെട്ട് അടിഞ്ഞ മൃതദേഹം പൊലീസ് എത്തി കരയ്ക്കടുപ്പിച്ചു.
തനിച്ച് താമസിക്കുന്ന വയോധികയെ ആഭരണങ്ങള്‍ക്ക് വേണ്ടി അപായപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി കായലില്‍ താഴ്ത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കനകക്കുന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
