ഇടുക്കി: ആദിവാസി ഉന്നതിയിലെ കാണിക്കാരൻ ഇടുക്കി ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു.
ഇടുക്കി ചെമ്പകത്തൊഴുകുടി സ്വദേശി എ ചെല്ലൻ (80) ആണ് മരിച്ചത്. ആറുമാസം മുൻപ് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ചെമ്പകത്തൊഴുകുടി സ്വദേശികളായ മൂന്നു പേരും സമീപത്തെ ഏലത്തോട്ടമുടമയുമായി കുടിവെള്ളത്തിനുള്ള ഹോസ് മാറ്റിയിട്ടതുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കുന്നതിനാണ് ഇദ്ദേഹം പോലീസ് സ്റ്റേഷനിലെത്തിയത്.
പ്രശ്നം പരിഹരിച്ച ശേഷം എഴുന്നേൽക്കുന്നതിനിടെ എസ് ഐയുടെ മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ രാജകുമാരിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
