മാസപ്പടി കേസിൽ വീണയെ പൂട്ടാൻ ഇഡി, നിർണായകമായ 134 രേഖകൾ തേടി കോടതിയിൽ

JUNE 7, 2026, 9:50 PM

കൊച്ചി: സി എം ആര്‍ എൽ - എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്‌ക്കെതിരായി  എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. 

സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ നൽകുന്ന കാര്യത്തിൽ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എൽ എ കോടതി ചോദിച്ചിരുന്നു. എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. 

കരിമണൽ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാർ പകർപ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.

vachakam
vachakam
vachakam

മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടിൽ വീണയെ പൂട്ടാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇഡി നടത്തുന്നത്. എസ് എഫ് ഐ ഒ നേരത്തെ കസ്റ്റഡിയിലെടുത്ത പ്രധാന തെളിവുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് വേണമെന്നാണ് ആവശ്യം. ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടർ അരുൺ കുമാർ ചാരി ആണ് പി എം എൽ എ കോടതിയെ സമീപിച്ചിരിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam