കെറ്റമേലോൺ ഡാർക്ക്‌ നെറ്റ് ലഹരി കാർട്ടൽ കേസ്: എഡിസനെതിരെ കൂടുതൽ കേസുകൾ 

JULY 12, 2025, 12:27 AM

കൊച്ചി: കെറ്റമേലോൺ ഡാർക്ക്‌ നെറ്റ് ലഹരി കാർട്ടൽ കേസിൽ മുഖ്യപ്രതി എഡിസനെതിരെ കൂടുതൽ കേസുകൾ. 

നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ എഡിസൺ ബാബുവും കൂട്ടാളി അരുൺ തോമസും ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ് കഴിയുന്നത്.

 ചെന്നൈയിലും ഹൈദരാബാദിലും പിടികൂടിയ പാഴ്സലുകൾ  അയച്ചത് എഡിസൺ എന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളിലും എഡിസനെതിരെ കേസെടുക്കും.  പ്രാഥമിക പരിശോധനക്കായി ചെന്നൈയിൽ നിന്നുള്ള എൻസിബി ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തും.

vachakam
vachakam
vachakam

 ഒരു കോടിയിലേറെ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസി എഡിസന്റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ പത്തോളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും എൻസിബിക്ക് ലഭിച്ചു.

മൂവാറ്റുപുഴ വാഴക്കുളത്ത് ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം നടക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ നടത്തിയ ഇടപാടുകൾ വഴി എഡിസൺ സമ്പാദിച്ച കോടികൾ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നാണ് എൻസിബി അന്വേഷിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam