കൊച്ചി: കൈക്കൂലി കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിൽ വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം.
മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ട് മൂന്നാഴ്ച കഴിഞ്ഞുവെന്ന് പറഞ്ഞ കോടതി മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്നും ചോദിച്ചു.
അടുത്ത ചൊവ്വാഴ്ചക്കുള്ളിൽ കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ഇഡിയുടെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണം ലഭിക്കുന്നില്ല എന്നാണ് വിജിലൻസിന്റെ ഭാഗം.
ശേഖർ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ചൊവ്വാഴ്ച വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഒരാഴ്ച സമയം നൽകി. കേസ് ഡയറി ഹാജരാക്കാനും വിജിലൻസിന് ഹൈക്കോടതിയുടെ നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്