ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു 

JUNE 3, 2025, 6:49 AM

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചതായി റിപ്പോർട്ട്. വൈസ് ചെയര്‍മാനായിരുന്ന എസ് സതീഷ് സിപിഐഎം എറണാകുളം ജില്ല സെക്രട്ടറിയായ പശ്ചാത്തലത്തിലാണ് മാറ്റം എന്നാണ് ലഭിക്കുന്ന വിവരം. യുവജനകാര്യ മന്ത്രി സജി ചെറിയാനാണ് ചെയര്‍മാന്‍.

അതേസമയം 1955 ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് യുവജന ക്ഷേമ ബോര്‍ഡ്. യുവജനങ്ങളുടെ ക്ഷേമവും വികസനവും, പട്ടികജാതി - പട്ടിക വര്‍ഗ്ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവും, സാഹിത്യവും, ശാസ്ത്രപരവും, തൊഴില്‍പരവുമായ വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ് യുവജന ക്ഷേമ ബോര്‍ഡിന്റെ ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam