രാത്രികാല കടകൾക്കെതിരെ  ഡിവൈഎഫ്ഐയുടെ പ്രതിഷേധം

MARCH 28, 2025, 9:00 PM

കോഴിക്കോട് : കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസില്‍ രാത്രികാല കടകൾക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കട അടിച്ചു തകർത്തു. 

രാത്രികാല കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെ ഇന്നലെ രാത്രി ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ കടക്കാർ തല്ലിയെന്നാരോപിച്ചാണ് കടകൾ തകർത്തത്.

കുറച്ചു കാലങ്ങളായി കോവൂർ ഇരിങ്ങാടൻപള്ളിയിൽ നിലനിൽക്കുന്ന കച്ചവടക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടാണ് ഡിവൈഎഫ്ഐ കടകൾ തല്ലിത്തകർത്തത്. കച്ചവടക്കാർ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനൊടുവിലാണ് കടകൾ അടിച്ചു തകർത്തത്.  

vachakam
vachakam
vachakam

രാത്രിയിൽ തുറക്കുന്ന കടകൾ മറയാക്കി ലഹരി വില്പന നടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ സർവകക്ഷി തീരുമാനപ്രകാരം ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷം കടകളടപ്പിക്കാൻ ശ്രമിച്ചിരുന്നു.

ഇതിനിടയിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഷിനും നാട്ടുകാർക്കും പരിക്കേറ്റിരുന്നു. മർദ്ദിച്ചവരെ സ്കെച്ച് ചെയ്തിട്ടുണ്ടെന്നും വേണ്ടിവന്നാൽ ലഹരി വിൽപ്പനക്കാരുടെ നാവും കൈയും കാലും വെട്ടുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു പറഞ്ഞു.

 കടകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടക്കുന്നുവെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ആരോപണം. അതേസമയം ലഹരി തടയുന്നതിന് പൊലീസും അധികൃതരും പറയുന്ന നിർദേശങ്ങൾ അനുസരിക്കാമെന്നും എന്നാൽ കടകൾ 10.30യോടെ അടയ്ക്കണമെന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കച്ചവടക്കാർ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam