ആലപ്പുഴ: വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തേക്കും.
വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥി ബസില്‍ നിന്നും തെറിച്ചുവീണത്. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി ചികിത്സയില്‍ തുടരുകയാണ്. ബസ് ജീവനക്കാര്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.
ഡ്രൈവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, ഡോര്‍ അടക്കാതെ സര്‍വ്വീസ് നടത്തി, യാത്രക്കാര്‍ ഇറങ്ങുന്നതിന് മുന്‍പേ ബസ് മുന്നോട്ടെടുത്തു തുടങ്ങിയവയാണ് ഡ്രൈവര്‍ക്കെതിരായ കണ്ടെത്തലുകള്‍.
റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. സംഭവത്തില്‍ ബസ് ജീവനക്കാര്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി വിശദീകരണം നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്