കോഴിക്കോട്: മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്.
പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. നാല് ഭാഷകളിൽ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിനീഷ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ആരെയും ബന്ധപ്പെടാൻ ശ്രമിക്കാത്തതും പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇയാൾ എവിടേക്കാണ് പോയത് എന്നറിയാതെ പൊലീസ് കുഴുങ്ങിനിൽക്കേ മുംബൈയിലുള്ള ഒരു ബന്ധുവിനെ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചു. അങ്ങനെയാണ് പ്രതിയുടെ ടവർ ലൊക്കേഷൻ പൊലീസിന് ലഭിക്കുന്നത്.
മുംബൈയിൽ എത്തിയെങ്കിലും വിനീഷിനെ കണ്ടെത്താൻ പൊലീസിനായില്ല. രണ്ട് മാസത്തോളമായി പ്രത്യേക അന്വേഷണ സംഘം മുംബൈയിൽ വിനീഷിനായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ചതാണ് ഇയാളെ കണ്ടെത്താൻ സഹായിച്ചത്. പൊലീസ് പിടികൂടാനെത്തുമ്പോൾ ഇയാൾ ബോട്ടിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
ഞായറാഴ്ച വിനീഷിനെ കോഴിക്കോട്ട് എത്തിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്താസമ്മേളനം നടത്തി വിശദമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
2021ലാണ് പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. ദൃശ്യയുടെ അച്ഛന്റെ കടക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷം ആയിരുന്നു വിനീഷ് ക്രൂരമായ കൊലപാതകം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മൂന്ന് മാസം ഭയന്നാണ് ജീവിച്ചത്, വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുത്'; കൊല്ലപ്പെട്ട ദൃശ്യയുടെ
ശോഭ സുരേന്ദ്രന് പണപ്പിരിവ് നടത്തിയെന്ന ആരോപണം; വനിതാ നേതാവിനെ തള്ളി ബിജെപി ജില്ലാ
മൂന്ന് സീറ്റുകള്‍ കണ്ട് ബിജെപി സന്തോഷിക്കേണ്ട, തിരുവനന്തപുരത്ത് എല്‍ഡിഎഫ് തൂത്തുവാരുമെന്ന് എ.എ റഹീം
കുംഭമേള താരത്തിന്റെ വിവാഹം: ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും