കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരമായ ഡോ. എം കെ റാമിന്റെയും സംഗീതാ നമ്പ്യാരുടെയും മുന്‍കൂര്‍ ജാമ്യവിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.
വിദ്യാര്‍ത്ഥികളോടുളള റാമിന്റെ പെരുമാറ്റം മോശമായിരുന്നു. അത് ജാതിയെ അടിസ്ഥാനമാക്കി ഉളളതല്ല എന്നും ജാമ്യവിധിയില്‍ പറയുന്നു.
ജാതിയുടെ പേരില്‍ നിതിന്‍ രാജിനെ അപമാനിച്ചതിന് തെളിവില്ലെന്നാണ് മുന്‍കൂര്‍ ജാമ്യവിധിയില്‍ പറയുന്നത്.
നിതിന്‍ രാജ് ലോണ്‍ ആപ്പുകാരുടെ ഭീഷണിമൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ച് നടന്ന ചോദ്യംചെയ്യലും തുടര്‍ന്നുണ്ടായ സൈബര്‍ പരാതിയെക്കുറിച്ചുളള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
പ്രിന്‍സിപ്പലിന്റെ മുറിക്ക് സമീപം റാമിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. അതിനാല്‍ റാമിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ് എന്നാണ് കോടതി വിധിയില്‍ പറയുന്നത്. സംഗീതാ നമ്പ്യാര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ഇല്ലെന്നും മുന്‍കൂര്‍ ജാമ്യവിധിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
