സ്ത്രീധനം ആവശ്യപ്പെട്ട് ഡോക്ടറായ യുവതിയെ നാട്ടിലും വിദേശത്തും പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടറുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ്. ഹോസ്ദുർഗ് പോലീസ് ആണ് കേസെടുത്തത്. പടന്നക്കാട് ഐങ്ങോത്തെ ഡോ. അമ്പിളി സുധാകരന്റെ (29) പരാതിയിലാണ് കേസ്.
ഭർത്താവ് പയ്യന്നൂർ കോറോംച്ച കൂർക്കര കൊഴുത്തല വീട്ടിൽ ജിതിൻ (33), പിതാവ് രാമചന്ദ്രൻ (70), മാതാവ് ഉഷ (62), സഹോദരി അച്ചു എന്ന സുചിത്ര (35) എന്നിവർക്കെതിരെയാണ് കേസ്. 2021 ഡിസംബർ 31 നാണ് ഇവരുടെ വിവാഹം നടന്നത്. പിന്നീട് അമ്പിളി ഭർത്താവിനോടൊപ്പം ജോലിസ്ഥലമായ നെതർലാൻഡ്സിലേക്ക് പോയി. വിദേശത്തുവെച്ചും പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നപ്പോഴും പീഡനം തുടരുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.
തുടർന്ന് ഭർതൃവീട്ടിൽ എത്തിയതോടെ ഭർത്താവിനോടൊപ്പം മാതാപിതാക്കളും സഹോദരിയും ചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നും പരാതിയിൽ
പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്