കൊച്ചി: വിമനത്താവളം വഴി വിദേശ മദ്യം കൊണ്ടുവരുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ഇപ്പോൾ പുറത്തിറങ്ങിയ കസ്റ്റംസ് കമ്മീഷണറുടെ സര്‍ക്കുലര്‍. സര്‍ക്കുലറിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമിതാണ്.
ബാഗേജ് റൂൾ പ്രകാരമുള്ള രണ്ട് ലിറ്ററിൽ കൂടുതൽ വിദേശമദ്യം കൊണ്ടുവന്നാലും പിഴയടച്ച് കടത്തിക്കൊണ്ടുപോകാൻ അനുവദിക്കരുതെന്നാണ് കസ്റ്റംസ് കമ്മീഷണറുടെ സര്‍ക്കുലറിൽ പറയുന്നത്.
എക്സൈസ് ലൈൻസുണ്ടോയെന്ന് പരിശോധിക്കണമെന്നും സര്‍ക്കുലറിൽ പറയുന്നു. എന്നാൽ, സര്‍ക്കുലറിനെതിരെ വിമര്‍ശനവും പ്രതിഷേധവും ശക്തമായി. സര്‍ക്കുലറിനെ കുറിച്ച് ഔദ്യോഗികമായി വിശദീകരിക്കാൻ കൊച്ചി എയര്‍ കസ്റ്റംസ് തയ്യാറായിട്ടില്ല.
സര്‍ക്കുലറിനെ പരമാര്‍ശം തെറ്റെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബാഗേജ് റൂൾ പ്രകാരം ഒരാൾക്ക് രണ്ട് ലീറ്റര്‍ വിദേശ മദ്യം കൊണ്ടുവരാം. അളവിൽ കൂടുതലുണ്ടെങ്കിൽ പിഴയടച്ച് പുറത്തേക്ക് കൊണ്ടുപോകാം.
ഈ പതിവ് നിയമം നടപ്പിലാക്കുന്നതിനിടെയാണ് ഏപ്രിൽ 20ന് കസ്റ്റംസ് കമ്മീഷണര്‍ ജി.എസ്. ബായ്ൻസ് മറ്റൊരു സര്‍ക്കുലര്‍ ഇറക്കിയത്. യാത്രക്കാര്‍ രണ്ട് ലിറ്ററിൽ കൂടുതൽ വിദേശ മദ്യം കൊണ്ടുവന്നാൽ അവ പിടിച്ചെടുക്കണം. പിഴയടച്ച് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ല എന്നാണ് നിര്‍ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
