ന്യായം ദിയയുടെ ഭാ​ഗത്ത്!  ജീവനക്കാര്‍ നടത്തിയത് 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാട്

JUNE 10, 2025, 10:32 PM

തിരുവനന്തപുരം:  കഴിഞ്ഞ ഒന്നര വർഷത്തിനിടെ  ദിയ കൃഷ്ണകുമാറിന്റെ പേരൂർക്കടയിലെ സ്ഥാപനത്തിലെ ജീവനക്കാർ   66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തി.

'ഒ ബൈ ഒസി'യിലെ ക്യു ആർ കോഡ് മാറ്റിവെച്ച് 69 ലക്ഷം രൂപ തട്ടിയെന്ന ദിയയുടെ പരാതിയെ തുടർന്നാണ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ചത്.

2024 ജനുവരി മുതൽ 66 ലക്ഷം രൂപയുടെ ഇടപാടുകളാണ് വിനീത, ദിവ്യ, രാധാമണി എന്നിവർ വലിയതുറ എസ് ബി ഐ ബാങ്കിൽ നടത്തിയിട്ടുള്ളത്. ഇതിൽ 'ഒ ബൈ ഒസി'യിലെ കസ്റ്റമേഴ്സിൽ നിന്ന് കൈപ്പറ്റിയ പണം എത്രയാണെന്ന് പൊലീസ് പരിശോധിക്കുകയാണ്. 

vachakam
vachakam
vachakam

സാധനങ്ങൾ വിൽപ്പന നടത്തുമ്പോൾ ബിൽ ബുക്കിൽ തുക രേഖപ്പെടുത്താറുണ്ട്. ബിൽ ബുക്കും അക്കൗണ്ട് ഇടപാടുകളും പരിശോധിച്ചാൽ സ്ഥാപനത്തിൻറെ പേരിൽ ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അക്കൗണ്ട് വഴിയല്ലാതെ നേരിട്ടും ജീവനക്കാർ പണം കൈപ്പറ്റിയതായി കസ്റ്റമേഴ്സിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ നേരിട്ട് എത്ര തുക വാങ്ങിയതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam