കോഴിക്കോട് സിറ്റിങ് സീറ്റ് സിഎംപിക്ക് നൽകിയതിൽ അതൃപ്തി; കോൺഗ്രസ് നേതൃത്വത്തിനെതിരെ ഫ്ളക്സ്

NOVEMBER 4, 2025, 1:30 AM

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ സിറ്റിങ് വാർഡ് സിഎംപിക്ക് നൽകിയതിൽ പാർട്ടിക്കുള്ളിൽ കനത്ത അതൃപ്തി. ചാലപ്പുറം വാർഡ് സിഎംപിക്ക് നൽകിയതില്‍ അമർഷം പരസ്യമാക്കി കോൺഗ്രസ് നേതൃത്വത്തിനെതിരെ ചാലപ്പുറം മണ്ഡലം കമ്മിറ്റി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം കോൺഗ്രസിന്റെ പാരമ്പര്യ വാർഡാണ് ചാലപ്പുറം. കെപിസിസിയിലെ കുലംകുത്തികളെ തിരിച്ചറിയണമെന്ന പരാമർശത്തോടെയാണ് ഫ്‌ളക്‌സ്. 'ഒറ്റുകാരെ തിരിച്ചറിയുക. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെ ചാലപ്പുറം വാർഡ് നിലനിർത്താൻ എന്ന പേരിൽ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി മണ്ഡലത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും വഞ്ചിച്ച കെപിസിസിയിലെ കുലംകുത്തികളെ തിരിച്ചറിയുക. വാർഡ് കമ്മിറ്റിയെയും മണ്ഡലം കമ്മിറ്റിയെയും നോക്കുകുത്തിയാക്കി കോൺഗ്രസ് പ്രവർത്തകരെ ആകെ വഞ്ചിച്ച നേതാക്കന്മാരെ ഒറ്റപ്പെടുത്തുക. ശക്തമായി പ്രതിഷേധിക്കുക' എന്നിങ്ങനെയാണ് ഫ്‌ളക്‌സിലെ വാക്കുകൾ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam