ഇടുക്കി ബിജെപിയിൽ കലഹം ശക്തം; ജില്ലയിൽ കൂട്ടരാജി

FEBRUARY 23, 2026, 12:36 AM

ഇടുക്കി: ബിജെപി ഇടുക്കി ജില്ലയിൽ ഭിന്നത രൂക്ഷമാകുന്നു. ഇടുക്കി നോർത്ത് ജില്ലയിൽ നൂറ്റിയമ്പതിലധികം പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിവച്ചതായി ആണ് ലഭിക്കുന്ന വിവരം. മറയൂരിൽ ബ്ലോക്ക് സ്ഥാനാർത്ഥിയായിരുന്ന രാഹുൽ രാധാകൃഷ്ണൻ രാജിവെച്ചതോടൊപ്പം, തനിക്കൊപ്പം പ്രവർത്തിച്ചിരുന്ന 157 പ്രവർത്തകരും രാജിവെച്ചതായി അദ്ദേഹം അറിയിച്ചു.

നോർത്ത് ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയോടുള്ള അസന്തോഷമാണ് രാജിക്ക് കാരണമെന്നാണ് രാഹുലിന്റെ വിശദീകരണം. ജില്ലയിൽ പാർട്ടി പ്രവർത്തനം കൃത്യമായ ദിശയിലല്ല മുന്നേറുന്നതെന്നും, ജനങ്ങൾക്കിടയിൽ പാർട്ടിയെ ദുർബലപ്പെടുത്തുന്നവർക്കൊപ്പം നിൽക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ജീവന് ഭീഷണിയുണ്ടെങ്കിലും സത്യം പറയുന്നതിൽ പിൻമാറില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം നിലവിലെ നേതൃത്വത്തിന് പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. മണ്ഡലം-ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ പുനഃസംഘടനയ്ക്കിടെ, നിലവിലുള്ള കമ്മിറ്റികളെ പിരിച്ചുവിട്ട് സ്വന്തം ഇഷ്ടപ്രകാരം നിയമനങ്ങൾ നടത്തുകയാണെന്നും ആരോപണം ഉണ്ട്. മുൻ മന്ത്രി എസ് രാജേന്ദ്രൻനോടുള്ള അസന്തോഷം പ്രകടിപ്പിച്ച് മറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ ചിലരും രാജിവെച്ചതായി റിപ്പോർട്ട് ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam