തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തെ ചൊല്ലി നിയമസഭയിൽ തർക്കം . ഭിന്നശേഷി സംവരണത്തിന്റെ പേരിൽ പേരിൽ സർക്കാർ നിയമനങ്ങൾ തടയുന്നു എന്നാരോപിച്ച് മോൻസ് ജോസഫ് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനിടെയാണ് തർക്കമുണ്ടായത്.
ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഭിന്നശേഷി നിയമനം നടത്തുന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നടത്തിയ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്.
ക്രിസ്ത്യാനികൾ ശിവൻകുട്ടിക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കരുത് എന്നായിരുന്നു മന്ത്രിയുടെ മറുപടി.തിരുമേനിമാരുമായി മോന്‍സ് ജോസഫിന് മാത്രമല്ല, എനിക്കും നല്ല ബന്ധമാണുള്ളതെന്ന് ശിവന്‍കുട്ടി പറഞ്ഞു. മോൻസ് ജോസഫിനെ വിമർശിച്ച് സ്പീക്കർ എ.എൻ ഷംസീറും രംഗത്തുവരികയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്