കുടുംബത്തോടൊപ്പമുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് മര്‍ദനം

NOVEMBER 3, 2025, 9:18 PM

കൊല്ലം: ഐലന്‍ഡ് എക്‌സ്പ്രസ് ട്രെയിനില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന ഭിന്നശേഷിക്കാരന് മര്‍ദനമേറ്റു.

ശാസ്താംകോട്ട സ്റ്റേഷനില്‍ നിര്‍ത്തുന്നതിനായി ട്രെയിന്‍ വേഗം കുറയ്ക്കുന്നതിനിടയില്‍ അക്രമി ഇറങ്ങിയോടി.

ഭിന്നശേഷിക്കാര്‍ക്കായുള്ള കംപാര്‍ട്ട്മെന്റില്‍ യാത്രചെയ്ത ആലപ്പുഴ താമരക്കുളം സ്വദേശിയായ നാസറിനെ(49)യാണ് അജ്ഞാതനായ യാത്രികന്‍ മര്‍ദിച്ചത്. തിങ്കളാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം.

vachakam
vachakam
vachakam

ശാസ്താംകോട്ട എത്തുന്നതിനുമുന്‍പ് നാസര്‍ ശൗചാലയത്തില്‍ കയറി പുറത്തേക്കിറങ്ങി സീറ്റിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ അജ്ഞാതന്‍ വഴികൊടുത്തില്ല. പലതവണ പറഞ്ഞിട്ടും കൈ കുറുകേവെച്ച് തടസ്സം തുടര്‍ന്നു.

അതിനിടയിലാണ് നാസറിന് മുഖത്തും ശരീരത്തിലും ഇടിയേറ്റത്. ട്രെയിന്‍ ശാസ്താംകോട്ടയില്‍ എത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയുണ്ടായ തിരക്കില്‍ അക്രമിയും രക്ഷപ്പെട്ടു. ശാസ്താംകോട്ടയിലിറങ്ങിയ നാസറും കുടുംബവും ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam