പാലക്കാട് : ബലാത്സംഗക്കേസിൽ അതിജീവിത പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവപ്പ് പോളോ കാറിലെന്ന് നിഗമനം.സ്ഥിരമായി കൂടെ ഇല്ലാതിരുന്ന പോളോ കാർ സംഭവത്തിൻ്റെ തലേ ദിവസം പാലക്കാട് എത്തിച്ചിരുന്നു.
പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. കാർ സ്ഥിരമായി കൂടെയില്ലെന്നും ആരുടേതാണെന്ന് അറിയില്ലെന്നുമാണ് സ്റ്റാഫ് അംഗങ്ങൾ മൊഴി നൽകിയത്.കാർ സഞ്ചരിച്ച വഴികൾ കേന്ദ്രീകരിച്ച് ഇന്ന് അന്വേഷണം നടത്തും. കേസിൽ നിർണായകമായ സൂചനകൾ ലഭിച്ചെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, രാഹുലിനെ തിരയാൻ കൂടുതൽ സംഘത്തെ നിയോഗിക്കാൻ എഡിജിപി കർശന നിർദേശം നൽകി. സംശയമുള്ളവരെ ചോദ്യം ചെയ്യാനും സംശയമുള്ളയിടങ്ങളിൽ പരിശോധന നടത്താനും അനുമതി നൽകിയിട്ടുണ്ട്. ബുധനാഴ്ചയ്ക്ക് മുമ്പ് രാഹുലിന് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
