കൊച്ചി: എറണാകുളം തൃക്കാക്കര കെഎംഎം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വയറിളക്കവും ഛർദ്ദിയും ബാധിച്ചതായി റിപ്പോർട്ട്. അസുഖത്തെ തുടർന്ന് 35 വിദ്യാത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിലെ വിദ്യാത്ഥികൾക്ക് അസുഖം ബാധിച്ചിട്ടുണ്ട്. 25 പെൺകുട്ടികളേയും, 10 ആൺകുട്ടികളേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റൽ ടാങ്കിലെ വെള്ളം മലിനമായിരുന്നുവെന്നാണ് സംശയിക്കുന്നത്.
അതേസമയം വിവരമറിഞ്ഞതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ടാങ്കിലെ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ രോഗബാധയുടെ യഥാർത്ഥ കാരണം വ്യക്തമാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്