തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതിയിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ.
തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് ഡിജിപി വ്യക്തമാക്കി.
കുറച്ചു പേർ ചെയ്യുന്ന തെറ്റായ പ്രവർത്തനത്തിന് സേന മുഴുവൻ മോശമാകുന്ന സാഹചര്യമുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി. നടപടിയെടുക്കാത്ത സംഭവങ്ങളാണെങ്കിൽ അന്വേഷിച്ച് നടപടിയുണ്ടാകണം.
തെറ്റായ ആരോപണങ്ങളും വരുന്നുണ്ട്. എല്ലാം വിശദമായി പരിശോധിച്ച് നടപടിയുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഉത്തരമേഖല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിർദ്ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
