മലപ്പുറം: മങ്കടയിലെ എൽ ഡി എഫ് സ്ഥാനാർഥി എം പി അലവി സ്ഥാനാർഥിത്വത്തിൽ നിന്നും പിൻവാങ്ങുന്ന കാര്യം സ്ഥിരീകരിച്ചു.
ലീഗ് വിമതൻ കുന്നത്തു മുഹമ്മദിനെ പാർട്ടി പിന്തുണക്കുമെന്ന് എം പി അലവി പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനം സംസ്ഥാന നേതൃത്വം ഉടൻ നടത്തും.
മങ്കടയിൽ ജയിക്കുക എന്നതാണ് പ്രധാനമെന്നും മഞ്ഞളാം കുഴി അലി ചതിച്ചു പോയതാണെന്നും അതിനുള്ള മറുപടി നൽകണമെന്നും എം പി അലവി പ്രതികരിച്ചു.
ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് പത്രിക നൽകിയിട്ടുണ്ട്. ഇനി തന്റെ സ്ഥാനാർഥിത്വത്തിന് പ്രസക്തി ഇല്ലെന്ന് എം പി അലവി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
