തമ്പാനൂർ: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ കാണാതായതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞ ശേഷമാണ് ആഭരണങ്ങൾ നഷ്ടമായ വിവരം ഭക്തർക്ക് മനസിലായത്.
ശനിയാഴ്ച രാവിലെ കുടുംബത്തിനൊപ്പം ദർശനത്തിനെത്തിയ കുട്ടിയുടെ മാല ഉൾപ്പെടെ ആഭരണങ്ങൾ കാണാതായെന്നാണ് പരാതി. ഞായറാഴ്ച രാവിലെ ആറരയ്ക്ക് ദർശനത്തിനെത്തിയ ആയുർവേദ കോളേജ് റിട്ട. നഴ്സിന്റെ നാലര പവന്റെ സ്വർണമാലയും നഷ്ടപ്പെട്ടു. ശ്രീകോവിലിലേക്ക് കടക്കുന്നതിന് മുമ്പ് കഴുത്തിൽ മാല ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചെങ്കിലും മാല കണ്ടെത്താനായിട്ടില്ല.
ഇതിനിടെ, മറ്റൊരു ഭക്തയും സമാനമായ പരാതിയുമായി സുരക്ഷാ വിഭാഗത്തെ സമീപിച്ചു. ശ്രീകോവിലിന് മുന്നിലെ സിസിടിവി പ്രവർത്തനരഹിതമാണെന്നാണ് ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പൊലീസിന്റെ വാദം.
നഷ്ടപ്പെട്ട ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ലാത്തതിനാൽ മോഷണശ്രമം ഉണ്ടായിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാർ മടങ്ങിയതിന് ശേഷമാണ് വിവരം അറിയിച്ചതിനാൽ മോഷണം നടന്ന സ്ഥലം സംബന്ധിച്ച് വ്യക്തതയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
