കൊട്ടിയൂരില്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച മൂന്ന് പേര്‍ക്ക് എതിരെ കേസ്

JUNE 27, 2025, 7:59 AM

കൊട്ടിയൂര്‍: കൊട്ടിയൂരില്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ കേസ്. നടന്‍ ജയസൂര്യക്കൊപ്പം കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയവരാണ് മര്‍ദിച്ചതെന്നാണ് എഫ്‌ഐഎറില്‍ പറയുന്നത്. 

നടനൊപ്പം ഉണ്ടായിരുന്നവര്‍ മുന്‍ എബിവിപി ഭാരവാഹികളാണ്. മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഒ നിതീഷും മുന്‍ സഹ സംഘടനാ സെക്രട്ടറി ഷിജിലുമാണ് നടനോടൊപ്പം ഉണ്ടായിരുന്നത്. ഇവരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് നിഗമനം.

കൊട്ടിയൂ‌ർ തിരുവൻചിറയിൽ ഫോട്ടോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം നിയോഗിച്ചിട്ടുള്ള ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ അവിടെ ഫോട്ടോ എടുക്കാൻ കഴിയുകയുള്ളു.

vachakam
vachakam
vachakam

അത്തരത്തിൽ കൊട്ടിയൂരിൽ ദേവസ്വം നിയോ​ഗിച്ചുള്ള ഫോട്ടോഗ്രാഫറാണ് സജീവ് നായർ. ഇദ്ദേഹത്തിനാണ് പരിക്കേറ്റത്. പരിക്കേറ്റ സജീവ് നായർ ആശുപത്രിയിൽ ചികിത്സ തേടി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam