'അഞ്ച് നെയ്‌വിളക്ക് ശീട്ട് ഉപയോഗിച്ചാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്'; മുഖ്യമന്ത്രി നിയമാനുസൃതമായാണ് ദർശനം നടത്തിയതെന്ന് ദേവസ്വം വിശദീകരണം

MAY 25, 2026, 3:03 AM

തൃശൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ. മുഖ്യമന്ത്രിയുടെ ദർശനം പൂർണമായും നിയമപ്രകാരമാണെന്നും ഉയർന്നുവരുന്ന ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വിശദീകരണ പ്രകാരം, മുഖ്യമന്ത്രി അഞ്ച് നെയ്‌വിളക്ക് ശീട്ട് ഉപയോഗിച്ചാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. അഞ്ചുപേർക്ക് ദർശനം അനുവദിക്കുന്ന സംവിധാനത്തിൽ, സംഘത്തിൽ നാലുപേർ മാത്രമാണ് അകത്ത് പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ തടയുകയോ ആരുടേയും ദർശനം മുടക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പായസം കൊണ്ടുപോകുന്നതിനിടെ ഏകദേശം 15 മിനിറ്റ് ഭക്തർക്കൊപ്പം കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കിയതെന്നും, പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി എം. ലിജുവും ബിന്ദു കൃഷ്ണയും പുലർച്ചെ സമയത്ത് നിയമാനുസൃതമായാണ് ദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam