കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ദീപ്തി മേരി വര്‍ഗീസ് പരാതി നല്‍കിയതായി റിപ്പോർട്ട്. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.
അതേസമയം തന്നെ ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നെന്ന് ദീപ്തി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കൊച്ചി കോർപ്പറേഷന്‍ മേയർ സ്ഥാനം വി കെ മിനിമോളും ഷൈനി മാത്യുവും പങ്കിടും എന്ന ധാരണയ്ക്ക് പിന്നാലെയാണ് ദീപ്തി മേരി വർഗീസ് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
